രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5274 ആയി; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 8 മരണം

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 5274 ആയി ഉയർന്നു. ഇതുവരെ 149 പേർ കൊവിഡ് രോഗബാധിതരായി ഇന്ത്യയിൽ മരിച്ചു. 411 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം
 

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 5274 ആയി ഉയർന്നു. ഇതുവരെ 149 പേർ കൊവിഡ് രോഗബാധിതരായി ഇന്ത്യയിൽ മരിച്ചു. 411 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്.

മഹാരാഷ്ട്രയിൽ 1135 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 117 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 8 പേർ മരിച്ചു. ഇതിൽ അഞ്ച് പേരും മുംബൈയിലാണ്. മുംബൈ നഗരത്തിൽ സമൂഹ വ്യാപനമുണ്ടെന്ന് അധികൃതർ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മുംബൈയിൽ ഇനി മാസ്‌ക ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമാണ്.

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരിൽ 42 പേരും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. ചെന്നൈ നഗരത്തിൽ മാത്രം 156 രോഗികളുണ്ട്. ചെന്നൈയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു

കർണാടകയിൽ കൊവിഡ് മരണം അഞ്ചായി. കൽബർഗുയിൽ ഇന്നലെ 65കാരൻ കൂടി മരിച്ചു. രോഗലക്ഷണങ്ങളുണ്ടായിട്ടും ഇദ്ദേഹത്തെ നിരീക്ഷണത്തിൽ ആക്കാതിരുന്ന ആശുപത്രിക്കെതിരെ കേസെടുത്തു. തെലങ്കാനയിൽ ഇന്നലെ 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.