2540 പേർക്ക് കൂടി കൊവിഡ്, 2346 പേർക്ക് സമ്പർക്കം വഴി; 2110 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2346 പേരും
 

സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2346 പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്താണ് 482 പേരാണ്, തിരുവനന്തപുരത്ത് 332 രോഗികളും

212 പേരുടെ ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 2110 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. 15 മരണം കൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

39486 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്.