കൊറോണ വൈറസ്: കോട്ടയത്ത് മെഡിക്കൽ വിദ്യാർഥിനി നീരീക്ഷണത്തിൽ; ചൈനയിൽ 20 മലയാളികൾ കുടുങ്ങിക്കിടക്കുന്നു

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർഥിനി കോട്ടയത്ത് നിരീക്ഷണത്തിൽ. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി
 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർഥിനി കോട്ടയത്ത് നിരീക്ഷണത്തിൽ. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി എം ഒ അറിയിച്ചു.

കൊറോണ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിൽ പെൺകുട്ടികളടക്കമുള്ള 20 മലയാളി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്റേൺഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ചിലർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചെങ്കിലും വൈറസ് ബാധ പടർന്നതോടെ യാത്രാവിലക്ക് അടക്കം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇവർ കുടുങ്ങിയത്.

വിഷയത്തിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. സൗദിയിൽ നിരീക്ഷണത്തിലിരുന്ന മലയാളി നഴ്‌സിന് ചൈനയിൽ പടർന്ന കൊറോണ വൈറസ് ബാധയല്ലെന്ന് റിപ്പോർട്ട് വന്നത് വലിയ ആശ്വാസത്തിന് വഴിവെച്ചിട്ടുണ്ട്. യുവതിയുടെ നില മെച്ചപ്പെട്ടുവരികയാണ്