കൊറോണ വൈറസ്: പൊതുപരിപാടികൾ റദ്ദാക്കി ആരോഗ്യമന്ത്രി ആലപ്പുഴയിൽ; കലക്ടറേറ്റിൽ ഉന്നതലതല യോഗം ചേരുന്നു

കേരളത്തിൽ ആലപ്പുഴയിലും ഒരാൾക്ക് കൊറോണ വൈറസ് ബാധ സംശയിക്കപ്പെട്ടതിന് പിന്നാലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ആലപ്പുഴയിലെത്തി. പൊതുപരിപാടികൾ റദ്ദാക്കിയാണ് ശൈലജ ടീച്ചർ ആലപ്പുഴയിലെത്തിയത്. കലക്ടറേറ്റിൽ മന്ത്രിയുടെ
 

കേരളത്തിൽ ആലപ്പുഴയിലും ഒരാൾക്ക് കൊറോണ വൈറസ് ബാധ സംശയിക്കപ്പെട്ടതിന് പിന്നാലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ആലപ്പുഴയിലെത്തി. പൊതുപരിപാടികൾ റദ്ദാക്കിയാണ് ശൈലജ ടീച്ചർ ആലപ്പുഴയിലെത്തിയത്. കലക്ടറേറ്റിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും

ചൈനയിൽ നിന്നെത്തിയ ഒരു വിദ്യാർഥിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. എന്നാൽ പൂനെയിൽ നിന്നുള്ള അന്തിമ പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകു. വുഹാൻ സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥിക്കാണ് കൊറോണ വൈറസ്ബാധ സംശയിക്കുന്നത്.

കേരളത്തിൽ ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാർഥിയുടെ സഹപാഠിയാണ് ആലപ്പുഴ സ്വദേശിയായ വിദ്യാർഥിയും. ജനുവരി 24നാണ് ഇയാൾ നാട്ടിലെത്തിയത്. പനിയെ തുടർന്ന് നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. 30നാണ് ആലപ്പുഴ മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയത്.