കൊറോണ ബാധ സംശയം: കാസർകോട്, മഞ്ചേശ്വരം എംഎൽഎമാർ നിരീക്ഷണത്തിൽ

കൊവിഡ് 19 സംശയിച്ച് കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നും മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനും വീടുകളിൽ നിരീക്ഷണത്തിൽ. കാസർകോട് കഴിഞ്ഞ ദിവസം വൈറസ് സ്ഥിരീകരിച്ച
 

കൊവിഡ് 19 സംശയിച്ച് കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നും മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനും വീടുകളിൽ നിരീക്ഷണത്തിൽ. കാസർകോട് കഴിഞ്ഞ ദിവസം വൈറസ് സ്ഥിരീകരിച്ച ആളുമായി ഇവർ അടുത്തിടപഴകിയിരുന്നുവെന്ന സംശയത്തെ തുടർന്നാണ് നിരിക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചത്.

അഞ്ച് ദിവസത്തിനിടെ വിവാഹ ചടങ്ങുകളിൽ അടക്കം കൊറോണ വൈറസ് ബാധിതൻ പങ്കെടുത്തിരുന്നു. കല്യാണ ചടങ്ങുകളിലും പൊതുപരിപാടികളിലുമാണ് എംഎൽഎമാർ രോഗം സ്ഥിരീകരിച്ച ആളുമായി ഒന്നിച്ച് പങ്കെടുത്തത്. രോഗബാധിതൻ എം സി ഖമറുദ്ദീന് ഹസ്തദാനം നൽകുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്

ദുബൈയിൽ നിന്ന് മാർച്ച് 11ന് പുലർച്ചെ എട്ട് മണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ രോഗബാധിതൻ എത്തിയത്. തുടർന്ന് കോഴിക്കോട് ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം രാവിലെ മാവേലി എക്‌സ്പ്രസിന്റെ എസ് 9 സ്ലീപ്പർ കോച്ചിലാണ് ഇയാൾ കാസർകോടേക്ക് പുറപ്പെട്ടത്.