കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു; പുതിയ വൈറസ് ബാധിതരില്ല

കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു. പുതിയ വൈറസ് ബാധിതരില്ലാത്ത സാഹചര്യത്തിലാണ് നടപടി. വുഹാനിൽ നിന്നും തിരിച്ചുവന്നവരോട് അടുത്തിടപഴകിയവരുടെ റിസൾട്ടുകൾ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ
 

കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു. പുതിയ വൈറസ് ബാധിതരില്ലാത്ത സാഹചര്യത്തിലാണ് നടപടി. വുഹാനിൽ നിന്നും തിരിച്ചുവന്നവരോട് അടുത്തിടപഴകിയവരുടെ റിസൾട്ടുകൾ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

വുഹാനിൽ നിന്നും വന്ന 72 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. അതിൽ മൂന്ന് പേരുടെ സാമ്പിളുകൾ മാത്രമാണ് പോസിറ്റീവായി ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരുടെ റിസൽട്ട് കൂടി ലഭിക്കാൻ ബാക്കിയുണ്ട്. ബാക്കിയുള്ള 67 പേരുടെ സാമ്പിളുകളും നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു

ഡൽഹിയിലെ ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ റിസൾട്ടുകളും നെഗറ്റീവാണ്. ലോകത്തെമ്പാടുമായി 28,275 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ 28000ത്തിലേറെ പേരും ചൈനീസ് പൗരൻമാരാണ്. അറുന്നൂറിലധികം പേർ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചു.