24 മണിക്കൂറിനിടെ 52,000 പേർക്ക് കൂടി കൊവിഡ്, 803 മരണം; രാജ്യത്ത് അറുതിയില്ലാതെ കൊവിഡ് വ്യാപനം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന വർധനവ് ഇന്നും അരലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ
 

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന വർധനവ് ഇന്നും അരലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18, 55,745 ആയി ഉയർന്നു.

803 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 38,938 ആയി. 2.11 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. അതേസമയം ആകെ രോഗബാധിതരുടെ 65.77 ശതമാനമാളുകളും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം പറയുന്നു

ഇതിനോടകം 12,30,509 പേർ രോഗമുക്തി നേടി. നിലവിൽ 5,86,298 പേരാണ് ചികിത്സയിൽ കഴിയുന്നത്. പ്രതിദിന രോഗവർധനവിന്റെ കണക്കിൽ ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8968 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 266 പേരാണ് മരിച്ചത്. ആന്ധ്രയിൽ 7822 കേസുകളും തമിഴ്‌നാടട്ിൽ 5609 കേസുകളും റിപ്പോർട്ട് ചെയ്തു