2-18 വരെയുള്ള കുട്ടികൾക്ക് കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി

രാജ്യത്ത് കുട്ടികളിൽ കൊവാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി ഡിസിഎസ് സി ഒ
 

രാജ്യത്ത് കുട്ടികളിൽ കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി ഡിസിഎസ് സി ഒ അനുമതി നൽകിയത്. ഒന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ പരിശോധിച്ച ശേഷമാണ് മൂന്നാംഘട്ടത്തിന് അനുമതി നൽകിയത്

മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പായി രണ്ടാംഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങൾ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡൽഹി, പട്‌ന എന്നിവിടങ്ങളിലെ എയിംസുകളിലും നാഗ്പൂർ മെഡിട്രിന മെഡിക്കൽ സയൻസ് അടക്കമുള്ള ആശുപത്രികളിലുമാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്.

രാജ്യത്ത് രണ്ടാം തരംഗത്തിന് പിന്നാലെ വരുന്ന മൂന്നാം തരംഗം കുട്ടികളെയാകും സാരമായി ബാധിക്കുകയെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനം.