തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മണക്കാട് കല്ലാട്ടുമുക്ക് സ്വദേശിയുടെ അമ്മക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 80 വയസുള്ള മാതാവ് വീട്ടിലെ നിരീക്ഷണത്തിലായിരുന്നു.
 

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മണക്കാട് കല്ലാട്ടുമുക്ക് സ്വദേശിയുടെ അമ്മക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 80 വയസുള്ള മാതാവ് വീട്ടിലെ നിരീക്ഷണത്തിലായിരുന്നു. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കല്ലാട്ട്മുക്ക് സ്വദേശിയുടെ മറ്റ് കുടുംബാംഗങ്ങളുടെ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചായി. ജില്ലയിൽ നിന്ന് ഏറ്റവും ഒടുവിൽ ലഭിച്ച 142 പരിശോധന ഫലങ്ങൾ നെഗറ്റീവാണ്.

5425 പേർ വീടുകളിലും, 98 പേർ ആശുപത്രികളിലും 252 പേർ കൊറോണ കെയർ സെൻ്ററുകളിലും നിരീക്ഷണത്തിലുണ്ട്. 793 പേർ രോഗലക്ഷണങ്ങളൊന്നുമില്ലാതെ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിലെ പൊതു സ്ഥിതി ആശ്വാസകരമെങ്കിലും കർശന ജാഗ്രതയും നിയന്ത്രണങ്ങളും തുടരാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം.