കൊവിഡ് 19 : വിവാഹം മാറ്റി വച്ചാല്‍ മണ്ഡപത്തിന് മുന്‍കൂര്‍ നല്‍കിയ തുക മടക്കി നല്‍കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 പശ്ചാത്തലത്തില് വിവാഹം മാറ്റി വച്ചാല് മണ്ഡപത്തിന് മുന്കൂര് നല്കിയ തുക ഓഡിറ്റോറിയം ഉടമകള് മടക്കി നല്കണമെന്ന് മുഖ്യമന്ത്രി. ചിലയിടങ്ങളില് ഓഡിറ്റോറിയം ഉടമകള് പണം തിരികെ
 

കൊവിഡ് 19 പശ്ചാത്തലത്തില്‍ വിവാഹം മാറ്റി വച്ചാല്‍ മണ്ഡപത്തിന് മുന്‍കൂര്‍ നല്‍കിയ തുക ഓഡിറ്റോറിയം ഉടമകള്‍ മടക്കി നല്‍കണമെന്ന് മുഖ്യമന്ത്രി. ചിലയിടങ്ങളില്‍ ഓഡിറ്റോറിയം ഉടമകള്‍ പണം തിരികെ നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ബുക്കിംഗിനായി നല്‍കിയ തുക നിലവിലെ സാഹചര്യത്തില്‍ തിരികെ നല്‍കണം. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും ഇതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 25603 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 25366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 57 പേരെയാണ് കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7861 പേരെ ഇന്ന് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.