രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 4864 കൊവിഡ് കേസുകൾ; മരണസംഖ്യ 2872 ആയി ഉയർന്നു
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90,927 ആയി ഉയർന്നു. ഇന്നലെ മാത്രം രാജ്യത്ത് 4864 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ 118 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2872 ആയി.
34108 പേർ ഇതിനോടകം രോഗമുക്തി നേടി. 53946 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം 29,100 ആയി ഉയർന്നു. 1068 പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്. രോഗികളുടെ എണ്ണത്തിൽ തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 10108 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. 71 പേർ മരിച്ചു
ഗുജറാത്തിൽ 9931 പേർക്ക് രോഗം സ്ഥിരീകരിച്ചു. 606 പേർ മരിച്ചു. ഡൽഹിയിൽ 8895 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 പേർ രാജ്യ തലസ്ഥാനത്ത് മരിച്ചു. മധ്യപ്രദേശിൽ 4595 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 239 പേർ മരിച്ചു.