സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 5 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഏഴ് പേർക്കും മലപ്പുറം ജില്ലയിൽ ആറ് പേർക്കും കണ്ണൂർ 3 പേർക്കും പത്തനംതിട്ട, തിരുവനന്തപുരം,
 

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഏഴ് പേർക്കും മലപ്പുറം ജില്ലയിൽ ആറ് പേർക്കും കണ്ണൂർ 3 പേർക്കും പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ രണ്ട് പേർക്ക് വീതവും കാസർകോട് കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഓരോരുത്തർക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും വന്നവരാണ്. 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി. ഇതിൽ മഹാരാഷ്ട്രയിൽ നിന്ന് എട്ട് പേരും തമിഴ്‌നാട്ടിൽ നിന്നും വന്ന മൂന്ന് പേരുമാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്താകെ 666 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 161 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 74398 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 73865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു

ഇന്ന് മാത്രം 156 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 48543 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 46961 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. പുതുതായി ഹോട്ട് സ്‌പോട്ടുകളൊന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.