അകലാതെ ആശങ്ക: ഇന്ന് 82 പേർക്ക് കൂടി കൊവിഡ്, അഞ്ച് പേർ ആരോഗ്യപ്രവർത്തകർ; 24 പേർ കൊവിഡ് മുക്തരായി

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 19
 

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അഞ്ച് പേർ ആരോഗ്യപ്രവർത്തകരുമാണ്. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.

തിരുവനന്തപുരം 14 പേർക്കും മലപ്പുറത്ത് 11 പേർക്കും ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ 7, കോഴിക്കോട് 7, പാലക്കാട് 5, കൊല്ലം 5, എറണാകുളം 5, തൃശ്ശൂർ 4, കാസർകോട് 3, കണ്ണൂർ 2, പത്തനംതിട്ട 2 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 24 പേർ സംസ്ഥാനത്ത് കൊവിഡ് മുക്തരായി. ഇതിൽ തിരുവനന്തപുരം ആറ് പേരും കൊല്ലം രണ്ട്, കോട്ടയം 3, തൃശ്ശൂർ 1, കോഴിക്കോട് 5, കണ്ണൂർ 2, കാസർകോട് 4, ആലപ്പുഴ ഒരാൾക്കുമാണ് രോഗമുക്തി

ഇന്ന് മാത്രം 4004 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. ഇതുവരെ 1493 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 632 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 160304 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ തുടരുന്നത്. ഇതിൽ 1440 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 241 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

ഇതുവരെ 73712 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 69606 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. 128 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.