കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ കേരളം; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കൊവിഡ് തീവ്രവ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും കേരളം മാസ് കൊവിഡ് പരിശോധനക്ക് ഒരുങ്ങുകയാണ്.
 
രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കുകയാണ് ലക്ഷ്യം. ഇന്ന് രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി വിളിച്ച യോഗം. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥരും ജില്ലാ കലക്ടർമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കായിരിക്കും പരിശോധനയിൽ ഒന്നാമത്തെ പരിഗണന. നിയന്ത്രണങ്ങൾ കർശനമാക്കുന്ന കാര്യം യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.