കൊവിഡ് വാക്‌സിൻ വിതരണം: രാജ്യവ്യാപകമായി ഇന്ന് ഡ്രൈ റൺ; സംസ്ഥാനത്ത് നാലിടങ്ങളിൽ

കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഡ്രൈ റൺ നടക്കും. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഡ്രൈ റൺ നടക്കുന്നത്. രാവിലെ
 

കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഡ്രൈ റൺ നടക്കും. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഡ്രൈ റൺ നടക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് ഡ്രൈ റൺ

കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണ്ണിൽ പരിശോധിക്കും. വാക്‌സിൻ വിതരണത്തിൽ പാളിച്ച സംഭവിക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്.

അതേസമയം രാജ്യത്ത് ഓക്‌സ്‌ഫോർഡിന്റെ സഹകരണത്തോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്‌സിന് അനുമതി ലഭിക്കും. ഇന്നലെ ചേർന്ന വിദഗ്ധ സമിതി കൊവിഷീൽഡ് വാക്‌സിൻ ഉപയോഗത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. ശുപാർശയുടെ അടിസ്ഥാനത്തിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്‌സിൻ വിതരണത്തിന് അന്തിമ അനുമതി നൽകും.