18 വയസ്സ് കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്‌സിനേഷന്റെ രജിസ്‌ട്രേഷൻ ഏപ്രിൽ 28 മുതൽ

കൊവിഡ് വാക്സിനേഷന്റെ അടുത്ത ഘട്ടം മെയ് 1ന് ആരംഭിക്കും. ഇതുസംബന്ധിച്ച മാർഗരേഖ കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും അയച്ചു. 18 വയസ്സ
 

കൊവിഡ് വാക്‌സിനേഷന്റെ അടുത്ത ഘട്ടം മെയ് 1ന് ആരംഭിക്കും. ഇതുസംബന്ധിച്ച മാർഗരേഖ കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും അയച്ചു. 18 വയസ്സ മുതൽ 44 വയസ്സ് വരെ പ്രായമുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്‌സിൻ ലഭിക്കും

ഏപ്രിൽ 28 മുതലാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. കോവിൻ സൈറ്റ് വഴിയാകും രജിസ്‌ട്രേഷൻ. ആരോഗ്യ പ്രവർത്തകർ, മുന്നണി പോരാളികൾ, 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് തുടർന്നും വാക്‌സിൻ സ്വീകരിക്കാനാകും. സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായിരിക്കും.