കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും. പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷൻ ഉദ്ഘാടനം ചെയ്യും. വാക്സിൻ സ്വീകരിക്കുന്നവരുമായി പ്രധാനമന്ത്രി ഓൺലൈനിൽ സംവദിക്കും വാക്സിനേഷൻ വിവരങ്ങൾ അടങ്ങിയ കൊവിൻ
 

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാകും. പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷൻ ഉദ്ഘാടനം ചെയ്യും. വാക്‌സിൻ സ്വീകരിക്കുന്നവരുമായി പ്രധാനമന്ത്രി ഓൺലൈനിൽ സംവദിക്കും

വാക്‌സിനേഷൻ വിവരങ്ങൾ അടങ്ങിയ കൊവിൻ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. രാജ്യത്ത് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷം ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് വാക്‌സിൻ നൽകുന്നത്. ഒരു ബൂത്തിൽ നൂറ് പേർക്ക് പ്രതിദിനം വാക്‌സിൻ നൽകും

ഒരു ബൂത്തിൽ ഒരു കമ്പനിയുടെ മാത്രം വാക്‌സിൻ ആകും നൽകുക. കൊവിഷീൽഡ് എടുത്തവർ രണ്ടാം ഡോസായും ഇത് തന്നെ സ്വീകരിക്കണം. ആദ്യമെടുക്കുന്നത് കൊവാക്‌സിൻ ആണെങ്കിൽ രണ്ടാം ഡോസ് ഇത് തന്നെ ആയിരിക്കണം.

28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകൾ സ്വീകരിക്കേണ്ടത്. വാക്‌സിൻ സ്വീകരിച്ച ശേഷം ചെറിയ പനിയോ ശരീര വേദനയോ ഉണ്ടെങ്കിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.