ജി സുധാകരനെതിരെ സിപിഎം അന്വേഷണം; രണ്ടംഗ കമ്മീഷനെ ചുമതലപ്പെടുത്തി

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ ജി സുധാകരനെതിരെ സിപിഎം അന്വേഷണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ ജെ തോമസ് എന്നിവരെയാണ് അന്വേഷണ
 

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ ജി സുധാകരനെതിരെ സിപിഎം അന്വേഷണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ ജെ തോമസ് എന്നിവരെയാണ് അന്വേഷണ കമ്മീഷനായി ചുമതലപ്പെടുത്തിയത്. ഇതോടൊപ്പം പാലാ, കൽപ്പറ്റ മണ്ഡലങ്ങളിലെ പരാജയം അതാത് ജില്ലാ കമ്മിറ്റികൾ പരിശോധിക്കാനും തീരുമാനമായി

അമ്പലപ്പുഴയിൽ ആദ്യഘട്ടത്തിൽ ജി സുധാകരൻ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നത് മണ്ഡലത്തിൽ തോൽവിക്ക് പോലും കാരണമാകുമോയെന്ന ആശങ്ക സിപിഎമ്മിനും അവിടുത്തെ സ്ഥാനാർഥിക്കുമുണ്ടായിരുന്നു. എച്ച് സലാമിനെയാണ് സുധാകരന് പകരമായി അമ്പലപ്പുഴയിൽ മത്സരിപ്പിച്ചത്.

സലാമിനെതിരെ പോസ്റ്റർ പ്രചാരണങ്ങൾ വരെ അമ്പലപ്പുഴയിലുണ്ടായിരുന്നു. സലാം എസ് ഡി പി ഐക്കാരനാണെന്ന ആരോപണങ്ങളും ഉയർന്നു. എന്നാൽ ഈ ഘട്ടത്തിലൊക്കെ ജി സുധാകരൻ മൗനം പാലിക്കുകയായിരുന്നു.