സർക്കാരിന് സിപിഎം പിബിയുടെ പിന്തുണ; ആരെക്കുറിച്ച് വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് യെച്ചൂരി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് പിന്തുണയുമായി സിപിഎം പൊളിറ്റ് ബ്യൂറോ. സർക്കാരിനെയും മുഖ്യമന്ത്രിയെയും അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. ഇതിനായുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമത്തെ ജനം പരാജയപ്പെടുത്തുമെന്ന് സിപിഎം
 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് പിന്തുണയുമായി സിപിഎം പൊളിറ്റ് ബ്യൂറോ. സർക്കാരിനെയും മുഖ്യമന്ത്രിയെയും അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. ഇതിനായുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമത്തെ ജനം പരാജയപ്പെടുത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു

കൊവിഡ് സാഹചര്യത്തിലും കേസ് ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. അന്വേഷണം നടത്തുന്നത് കേന്ദ്ര ഏജൻസിയാണ്. അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. ആർക്കും ക്ലീൻ ചിറ്റ് നൽകുന്നില്ല. എൻഐഎക്ക് ആരെ കുറിച്ച് വേണമെങ്കിലും അന്വേഷിക്കാമല്ലോയെന്നും യെച്ചൂരി പറഞ്ഞു.

Comrade Sitaram Yechury's Press Conference to brief on decisions taken at the Central Committee Meeting.

Posted by Communist Party of India (Marxist) on Monday, July 27, 2020