70 സീറ്റുകളിലെയും ഫലസൂചനകൾ പുറത്തുവരുമ്പോൾ ആംആദ്മി പാർട്ടി 56 സീറ്റുകളിൽ മുന്നിൽ; ബിജെപി 14ൽ ഒതുങ്ങുന്നു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ എല്ലാ മേഖലകളിലും ആംആദ്മി പാർട്ടി മുന്നിട്ട് നിൽക്കുന്നു. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിൽ നിന്നുമുള്ള ഫലസൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി
 

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ എല്ലാ മേഖലകളിലും ആംആദ്മി പാർട്ടി മുന്നിട്ട് നിൽക്കുന്നു. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിൽ നിന്നുമുള്ള ഫലസൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി 56 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്.

ബിജെപി 14 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. അതേസമയം കോൺഗ്രസിന് ഒരിടത്തു പോലും ലീഡ് നേടാൻ ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഏതാണ്ട് വിജയമുറപ്പിച്ചു കഴിഞ്ഞു

അതേസമയം കഴിഞ്ഞ തവണത്തേക്കാളും കൂടുതൽ സീറ്റുകളിൽ ലീഡ് പിടിക്കാനായത് ബിജെപിക്ക് ആശ്വാസകരമാണ്. എന്നാലും ആം ആദ്മി പാർട്ടിയുടെ കുതിപ്പിന് ഒരുതരത്തിൽ പോലും വെല്ലുവിളിയാകാൻ ബിജെപിക്ക് സാധിച്ചിട്ടില്ല