ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചു; 33 സീറ്റുകളിൽ ആംആദ്മി പാർട്ടി മുന്നിട്ട് നിൽക്കുന്നു

ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചു. തുടക്കത്തിൽ തന്നെ ആം ആദ്മി പാർട്ടി മുന്നിട്ട് നിൽക്കുന്നതാണ് കാണുന്നത്. 45 സീറ്റുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി 33 സീറ്റുകളിലും
 

ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചു. തുടക്കത്തിൽ തന്നെ ആം ആദ്മി പാർട്ടി മുന്നിട്ട് നിൽക്കുന്നതാണ് കാണുന്നത്. 45 സീറ്റുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി 33 സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയായും മുന്നിട്ട് നിൽക്കുയാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണിയത്. രാവിലെ പതിനൊന്ന് മണിയോടെ മുഴുവൻ ഫലസൂചനകളും വ്യക്തമാകുമെന്ാണ് കരുതുന്നത്.

സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ആം ആദ്മി പാർട്ടിക്ക് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു