ആം ആദ്മി പാർട്ടി ഡൽഹിയിൽ ഭരണമുറപ്പിച്ചു; 52 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു

ഡൽഹി തെരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ ഫല സൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി 52 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ബിജെപി 18 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ് മുഖ്യമന്ത്രി
 

ഡൽഹി തെരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ ഫല സൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി 52 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ബിജെപി 18 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം എല്ലാ മന്ത്രിമാരും മുന്നിട്ട് നിൽക്കുകയാണ്. 52 ശതമാനത്തോളം വോട്ടുവിഹിതം നേടിയാണ് ആം ആദ്മി പാർട്ടി ഭരണത്തുടർച്ചയിലേക്ക് കുതിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ വെറും മാസങ്ങൾ കൊണ്ടു ആം ആദ്മി പാർട്ടി തിരിച്ചുവരുന്ന കാഴ്ചയാണ് ഡൽഹിയിൽ നിന്നും കാണുന്നത്. അതേസമയം കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്താനാകുന്നത് ബിജെപിക്ക് ആശ്വാസമാണ്.