ഡൽഹിയിൽ കലാപം വീണ്ടും രൂക്ഷം; മരണസംഖ്യ ഏഴായി, അമിത് ഷാ വിളിച്ച ഉന്നതതല യോഗം അവസാനിച്ചു

ഡൽഹിയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഗോകുൽപുരിയിലെ മുസ്തഫാബാദിലാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ഡൽഹിയിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. നൂറിലധികം പേർക്ക് പരുക്കേറ്റു.
 

ഡൽഹിയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഗോകുൽപുരിയിലെ മുസ്തഫാബാദിലാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ഡൽഹിയിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്.

നൂറിലധികം പേർക്ക് പരുക്കേറ്റു. എട്ട് പേരുടെ നില ഗുരുതരമാണ്. വെടിയേറ്റ രണ്ട് പേരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഉന്നതതല യോഗം അവസാനിച്ചു.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡൽഹി പോലീസ് കമ്മീഷണർ, ലഫ് ഗവർണർ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. കലാപമേഖലകളിലേക്ക് കേന്ദ്രസേനയെ നിയോഗിക്കാൻ തീരുമാനിച്ചു. 35 കമ്പനി കേന്ദ്രസേനയെയും രണ്ട് കമ്പനി ദ്രുതകർമ സേനയെയുമാണ് അയക്കാൻ തീരുമാനമായത്.