ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടിൽ നിന്നിറങ്ങി പോയിട്ടുണ്ടെന്ന് പിതാവ് പ്രദീപ്

കൊല്ലത്ത് ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയും പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ആറ് വയസ്സുകാരി ദേവനന്ദയുടെ പിതാവ് പ്രദീപ് പോലീസിന് നൽകിയ മൊഴി പുറത്ത്. ദേവനന്ദ
 

കൊല്ലത്ത് ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയും പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ആറ് വയസ്സുകാരി ദേവനന്ദയുടെ പിതാവ് പ്രദീപ് പോലീസിന് നൽകിയ മൊഴി പുറത്ത്. ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടിൽ നിന്ന് ഒറ്റക്കിറങ്ങി പോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു

്‌ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീട് വിട്ടു പോകാറില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം പറഞ്ഞിരുന്നത്. എന്നാൽ കാണാതാകുന്നതിന്റെ അന്ന് രാവിലെയും ദേവനന്ദ ഒറ്റയ്ക്ക് കടയിലെത്തി സോപ്പ് വാങ്ങി പോയിരുന്നതായി കടയുടമ മൊഴി നൽകിയിരുന്നു. ഇതടക്കം 38 പേരുടെ മൊഴിയാണ് പോലീസിതുവരെ എടുത്തിട്ടുള്ളത്.

ദേവനന്ദയുടേത് മുങ്ങി മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയെ എങ്ങനെയാണ് കാണാതായതെന്നതിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി മെഡിക്കൽ കോളജിൽ നിന്നുള്ള ഫോറൻസിക് സംഘം ഇന്നെത്തും. ആന്തരികാവയവങ്ങളിൽ നിന്നു കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെയാണോയെന്ന കാര്യവും ഇവർ പരിശോധിക്കും