സഹനത്തിന്റെ ഓർമ പുതുക്കി ഇന്ന് ബലി പെരുന്നാൾ; പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രം

ത്യാഗത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒത്തുചേരലുകളില്ലാതെയാണ് ബലിപെരുന്നാൾ ആഘോഷം. പള്ളികളിൽ മാത്രമാണ് പെരുന്നാൾ നമസ്കാരം. പ്രവാചകനായ ഇബ്രാഹിം നബി
 

ത്യാഗത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒത്തുചേരലുകളില്ലാതെയാണ് ബലിപെരുന്നാൾ ആഘോഷം. പള്ളികളിൽ മാത്രമാണ് പെരുന്നാൾ നമസ്‌കാരം. പ്രവാചകനായ ഇബ്രാഹിം നബി മകൻ ഇസ്മായിലിനെ ദൈവ കൽപ്പന പ്രകാരം ബലി നൽകാനൊരുങ്ങിയതിന്റെ സ്മരണ പുതുക്കലാണ് ബലിപെരുന്നാൾ

സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ പെരുന്നാൾ നമസ്‌കാരം ഉണ്ടാകില്ല. ഈദ് ഗാഹുകളും സംഘടിപ്പിക്കില്ല. പള്ളികളിൽ അകലം പാലിച്ചാകും പ്രാർഥനാ ചടങ്ങുകൾ. 65 വയസ്സിന് മുകളിലുള്ളവർക്കും പത്ത് വയസ്സിന് താഴെയുള്ളവർക്കും പ്രവേശനമുണ്ടാകില്ല

തെർമൽ സ്‌ക്രീനിംഗ്, സാനിറ്റൈസർ തുടങ്ങിയവ പള്ളികളിൽ നിർബന്ധമാക്കിയിട്ടുണ്ട്. മൃഗബലിക്ക് നിരോധനമില്ലെങ്കിലും അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്നാണ് നിർദേശം