വെടിവെച്ചു കൊല്ലാനുള്ള ആഹ്വാനം: ബിജെപി താരപ്രചാരക പട്ടികയിൽ നിന്ന് അനുരാഗ് ഠാക്കൂറിനെയും പർവേഷിനെയും നീക്കി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശങ്ങൾ നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും ബിജെപി എംപി പർവേഷ് വർമക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇരുവരെയും ബിജെപിയുടെ താരപ്രചാരക
 

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശങ്ങൾ നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും ബിജെപി എംപി പർവേഷ് വർമക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇരുവരെയും ബിജെപിയുടെ താരപ്രചാരക പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ കമ്മീഷൻ നിർദേശം നൽകി.

നിർദേശം അടിയന്തരമായി നടപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയോട് ആവശ്യപ്പെട്ടത്. പൗരത്വ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഒറ്റുകാരെ വെടിവെച്ചു കൊല്ലണമെന്നായിരുന്നു അനുരാഗ് ഠാക്കൂർ പ്രസംഗിച്ചത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുരാഗ് ഠാക്കൂറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

ഈ പരാമർശത്തിന് പിന്നാലെയാണ് ഷഹീൻബാഗിലെ പ്രതിഷേധക്കാർക്കെതിരെ പർവേഷ് വർമയുടെ വിവാദ പരാമർശം വന്നത്. ഷഹീൻബാഗിലെ പ്രതിഷേധക്കാർ നിങ്ങളുടെ വീടുകളിലെത്തി കൊലപാതകവും ബലാത്സംഗവും ചെയ്യുമെന്നായിരുന്നു പർവേഷ് വർമയുടെ പരാമർശം