കാശ്മീരിൽ രൂക്ഷ ഏറ്റുമുട്ടൽ: കേണലും മേജറും ഉൾപ്പെടെ 5 ജവാൻമാർക്ക് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ കുപ് വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ കേണലും മേജറും ഉൾപ്പെടെ അഞ്ച് സൈനികർക്ക് വീരമൃത്യു. എട്ട് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനിടെ രണ്ട് തീവ്രവാദികളെയും സൈന്യം വധിച്ചു
 
ജമ്മു കാശ്മീരിലെ കുപ് വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ കേണലും മേജറും ഉൾപ്പെടെ അഞ്ച് സൈനികർക്ക് വീരമൃത്യു. എട്ട് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനിടെ രണ്ട് തീവ്രവാദികളെയും സൈന്യം വധിച്ചു

ഹന്ദ്വാര പട്ടണത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒരു കേണൽ, ഒരു മേജർ, രണ്ട് ജവാൻമാർ, ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ എന്നിവരടക്കമാണ് അഞ്ച് പേർ മരിച്ചു.

21 രാഷ്ട്രീയ റൈഫിൾസ് യൂനിറ്റിലെ മേജർ കമാൻഡിംഗ് ഓഫീസർ അശുതോഷ് ശർമയും മരിച്ചവരിൽ ഉൾപ്പെടുന്നു. മേജർ അനൂജ്, പോലീസ് ഇൻസ്‌പെക്ടർ ഷക്കീൽ ഖാസിം എന്നിവരുമാണ് മരിച്ചത്. രണ്ട് ജവാൻമാരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

ഹന്ദ്വാരയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പരിശോധന നടത്തിയത്. വീടുകകൾ കയറി പരിശോധിക്കുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരർ പ്രദേശവാസികളെ ബന്ദികളാക്കിയിരുന്നു. ഇവരെ മോചിപ്പിച്ചതാണ് റിപ്പോർട്ടുകൾ