കർഷക സമരം ശക്തി പ്രാപിക്കുന്നു; പഞ്ചാബിൽ ട്രെയിൻ തടയുന്നു, വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി

കാർഷിക ബില്ലുകൾക്കെതിരെ സംയുക്ത കർഷക സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭം തുടരുന്നു. സമരം ശക്തമായതോടെ ഡൽഹിയുടെ അതിർത്തികളിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വൻ
 

കാർഷിക ബില്ലുകൾക്കെതിരെ സംയുക്ത കർഷക സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭം തുടരുന്നു. സമരം ശക്തമായതോടെ ഡൽഹിയുടെ അതിർത്തികളിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വൻ പോലീസ് സന്നാഹമൊരുക്കിയിട്ടുണ്ട്.

പഞ്ചാബിൽ അമൃത്സർ-ഡൽഹി ദേശീയ പാത കർഷകർ ഉപരോധിച്ചു. ട്രെയിനുകൾ തടഞ്ഞു. ഹരിയാനയിൽ 15 ട്രെയിനുകൾ സർവീസ് നിർത്തിവെച്ചു. കർണാടക, തമിഴ്‌നാട്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാണ്

26ാം തീയതി വരെ പഞ്ചാബിൽ ട്രെയിനുകൾ തടഞ്ഞുള്ള സമരം തുടരുമെന്ന് കർഷകർ അറിയിച്ചു. 28ന് രാജ്ഭവനുകളിലേക്ക് മാർച്ച് നടത്തി ഗവർണർമാർക്ക് നിവേദനം നൽകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും തീരുമാനമായി.