മലപ്പുറത്ത് സൂര്യതാപമേറ്റ് കർഷകൻ പാടത്ത് കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം തിരുന്നാവായയിൽ കൃഷിപ്പണിക്കിടെ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. സൂര്യതാപമേറ്റാണ് മരണമെന്ന് സംശയിക്കുന്നു. തിരുന്നാവായ കുറ്റ്യേടത്ത് സുധികുമാറാണ് മരിച്ചത്. രാവിലെ പാടത്ത് കൊയ്ത്തിനിറങ്ങിയതായിരുന്നു സുധികുമാർ. രാവിലെ ഒമ്പതരോടെ ഒപ്പമുണ്ടായിരുന്നവർ
 

മലപ്പുറം തിരുന്നാവായയിൽ കൃഷിപ്പണിക്കിടെ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. സൂര്യതാപമേറ്റാണ് മരണമെന്ന് സംശയിക്കുന്നു. തിരുന്നാവായ കുറ്റ്യേടത്ത് സുധികുമാറാണ് മരിച്ചത്.

രാവിലെ പാടത്ത് കൊയ്ത്തിനിറങ്ങിയതായിരുന്നു സുധികുമാർ. രാവിലെ ഒമ്പതരോടെ ഒപ്പമുണ്ടായിരുന്നവർ പണി നിർത്തി പോയി. എന്നാൽ സുധികുമാർ പാടത്ത് തുടരുകയായിരുന്നു.

ശരീരത്തിൽ വെയിലേറ്റ് കരുവാളിച്ച പാടുകളുണ്ട്. പോസ്റ്റുമോർട്ടിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു