കർഷക സംഘടനകളുടെ ഭാരത് ബന്ദിന് തുടക്കമായി; റോഡ്, റെയിൽ ഗതാഗതം തടയും

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂനിയനുകൾ, ബാർ അസോസിയേഷനുകൾ,
 

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂനിയനുകൾ, ബാർ അസോസിയേഷനുകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങി വിവിധ സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്

റോഡ്, റെയിൽ ഗതാഗതം തടയും. കടകൾ, മാളുകൾ, സ്ഥാപനങ്ങൾ അടച്ച് ബന്ദിനോട് സഹകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായി രാജ്യവ്യാപകമായി കർഷക സംഘടനകളുടെ പ്രതിഷേധ പരിപാടികളും ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്