ഒരു ലക്ഷം ട്രാക്ടറുകൾ, നൂറ് കിലോമീറ്റർ; കർഷകരുടെ ട്രാക്ടർ റാലി ഇന്ന്

കാർഷിക നിയമങ്ങൾക്കെതതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ട്രാക്ടർ റാലി ഇന്ന് ഡൽഹിയിൽ നടക്കും. റിപബ്ലിക് ഡേ പരേഡിന് പിന്നാലെ 12 മണിയോടെ ട്രാക്ടർ പരേഡ് ആരംഭിക്കും. ഒരു ലക്ഷത്തിലധികം
 

കാർഷിക നിയമങ്ങൾക്കെതതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ട്രാക്ടർ റാലി ഇന്ന് ഡൽഹിയിൽ നടക്കും. റിപബ്ലിക് ഡേ പരേഡിന് പിന്നാലെ 12 മണിയോടെ ട്രാക്ടർ പരേഡ് ആരംഭിക്കും. ഒരു ലക്ഷത്തിലധികം ട്രാക്ടറുകളാണ് റാലിയുടെ ഭാഗമാകുക. നൂറ് കിലോമീറ്റർ ദൂരത്തിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്

ഒരു ട്രാക്ടറിൽ നാല് കർഷകർ വീതമുണ്ടാകും. സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിലാണ് റാലിക്ക് അനുമതി. സമരം സമാധാനപരമായിട്ടാകുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. കനത്ത സുരക്ഷയാണ് ഡൽഹിയിലും അതിർത്തികളിലും ഒരുക്കിയിരിക്കുന്നത്.

റാലിയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഉന്നത പോലീസുദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രാക്ടർ റാലിക്ക് പിന്നാലെ ഫെബ്രുവരി ഒന്നിന് ബജറ്റ് ദിനത്തിൽ പാർലമെന്റിലേക്ക് കർഷകർ കാൽനട യാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്.