ഏഴ് മാസത്തിന് ശേഷം ഫാറൂഖ് അബ്ദുള്ളക്ക് മോചനം; ഒമർ അബ്ദുള്ളയും മെഹബൂബയും ഇപ്പോഴും വീട്ടുതടങ്കലിൽ

ഏഴ് മാസത്തിന് ശേഷം ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ കേന്ദ്രസർക്കാർ മോചിപ്പിക്കുന്നു. ഫാറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കിയ നടപടി പിൻവലിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. ജമ്മു
 

ഏഴ് മാസത്തിന് ശേഷം ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ കേന്ദ്രസർക്കാർ മോചിപ്പിക്കുന്നു. ഫാറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കിയ നടപടി പിൻവലിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. ജമ്മു കാശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

വിചാരണ കൂടാതെ തടങ്കലിലാക്കാൻ സാധിക്കുന്ന പൊതുസുരക്ഷാ നിയമം ചുമത്തിയാണ് 83കാരനായ ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെയായിരുന്നു കേന്ദ്രസർക്കാരിന്റെ നടപടി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേ7ത്തെ തടങ്കലിലിട്ടത്.

ഫാറൂഖ് അബ്ദുള്ളയെ കൂടാതെ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും വീട്ടുതടങ്കലിൽ വെച്ചിരുന്നു. എന്നാൽ ഇവരുടെ മോചനം സംബന്ധിച്ച് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല