ഫാത്തിമയുടെ മരണം: അധ്യാപകർക്കെതിരെ തെളിവില്ലെന്ന് പോലീസ്

മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ തെളിവില്ലെന്ന് പോലീസ്. വിദ്യാർഥികളടക്കം മുപ്പതോളം പേരെ രണ്ട് തവണ ചോദ്യം ചെയ്തിട്ടും അധ്യാപകർക്കെതിരെ
 

മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ തെളിവില്ലെന്ന് പോലീസ്. വിദ്യാർഥികളടക്കം മുപ്പതോളം പേരെ രണ്ട് തവണ ചോദ്യം ചെയ്തിട്ടും അധ്യാപകർക്കെതിരെ സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം

അതേസമയം സംഭവത്തിൽ ആഭ്യന്തര അന്വേഷണം വേണമോയെന്ന് ഡയറക്ടർ ഇന്ന് ചർച്ച നടത്തും. സമരം നടത്തിയ വിദ്യാർഥികളുമായാണ് ചർച്ച. ആഭ്യന്തര അന്വേഷണത്തിനില്ലെന്ന് നേരത്തെ ഐഐടി അധികൃതർ പറഞ്ഞിരുന്നു. ഇതേ തുടർന്ന് ക്യാമ്പസിൽ ഒരു വിഭാഗം വിദ്യാർഥികൾ നിരഹാര സമരം ആരംഭിച്ചു. തുടർന്നാണ് ചർച്ച നടത്താമെന്ന് അധികൃതർ അറിയിച്ചത്.

ആത്മഹത്യക്ക് കാരണം സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരുടെ വർഗീയ പീഡനമാണെന്ന് തന്റെ ഫോണിൽ ഫാത്തിമ ആത്മഹത്യാ കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. അധ്യാപകരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു

ഫാത്തിമ ലത്തീഫ്