ഫാത്തിമ ആത്മഹത്യ ചെയ്തത് മാർക്ക് കുറഞ്ഞതിലെ മനോവിഷമത്തെ തുടർന്നെന്ന് ഐഐടി അന്വേഷണ റിപ്പോർട്ട്

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമയുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ആഭ്യന്തര അന്വേഷണ സമിതി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് സമർപ്പിച്ചു. പരീക്ഷക്ക് മാർക്ക് കുറഞ്ഞതിലുള്ള
 

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമയുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ആഭ്യന്തര അന്വേഷണ സമിതി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് സമർപ്പിച്ചു. പരീക്ഷക്ക് മാർക്ക് കുറഞ്ഞതിലുള്ള മനോവിഷമം കൊണ്ട് ഫാത്തിമ ആത്മഹത്യ ചെയ്തുവെന്നാണ് ആഭ്യന്തര സമിതിയുടെ കണ്ടെത്തിൽ

ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പിനെ കുറിച്ചോ അധ്യാപകരിൽ നിന്നും ഏൽക്കേണ്ടി വന്ന വർഗീയ പീഡനത്തെ കുറിച്ചോ റിപ്പോർട്ടിൽ പറയുന്നില്ല. അധ്യാപകരുടെ മാനസിക പീഡനമെന്നൊന്ന് ഇല്ലെന്നാണ് ആഭ്യന്തര സമിതി വാദിക്കുന്നത്. ഫാത്തിമ തന്റെ ആത്മഹത്യക്ക് കാരണമായി കുറിപ്പിൽ പറയുന്ന അധ്യാപകൻ സുദർശൻ പത്മനാഭനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമില്ല

സെമസ്റ്റർ പരീക്ഷയിൽ ഫാത്തിമക്ക് മാർക്ക് കുറഞ്ഞിരുന്നു. പഠിക്കാൻ സമർഥയായ വിദ്യാർഥിനിക്ക് ഇത് താങ്ങാൻ കഴിയാതെ വന്നു. ഈ വിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാത്തിമയുടെ വീട്ടുകാരുടെ ആരോപണങ്ങളെല്ലാം ഐഐടിയുടെ ആഭ്യന്തര സമിതി തള്ളിക്കളയുകയാണ്