ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ മന്ത്രിയുടെ പഴ്സനല്
 

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

ഇതോടെ മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അടക്കമുളളവര്‍ നിരീക്ഷണത്തില്‍ പോയി. നിലവില്‍ ഇവർക്ക് രോഗം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയെ വി.വി.ഐപികള്‍ക്ക് വേണ്ടി തയ്യാറാക്കിയ മുറിയില്‍ പ്രവേശിപ്പിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം രോഗ ഉറവിടം വ്യക്തമല്ല.

അതേസമയം വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുത്ത മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എസ്.ആർ.പി എന്നിവർ അടക്കമുള്ളവർ നിരീക്ഷണത്തിൽ പോയി.