എയർ ഇന്ത്യയുടെ 5 പൈലറ്റുമാർക്ക് കൊവിഡ്; രോഗബാധ കണ്ടെത്തിയത് പറക്കലിന് തൊട്ടുമുമ്പ്

എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോലിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ പ്രീ ഫ്ളൈറ്റ് കൊവിഡ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇവരാരും രോഗലക്ഷണങ്ങൾ
 

എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോലിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ പ്രീ ഫ്‌ളൈറ്റ് കൊവിഡ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇവരാരും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ല

മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൈലറ്റുമാർക്കാണ് രോഗബാധ. ഇവർ ചൈനയിലേക്ക് അടുത്തിടെ ചരക്കുവിമാനങ്ങൾ പറത്തിയിരന്നു. മെഡിക്കൽ ഉപകരണങ്ങളുമായാണ് ചൈനയിലേക്ക് പറന്നത്.

പൈലറ്റുമാരെയും ക്രൂ അംഗങ്ങളെയും യാത്രക്ക് മുമ്പും ശേഷവും കർശന ആരോഗ്യപരിശോധനക്ക് വിധേമാക്കാറുണ്ട്. ഫലം നെഗറ്റീവ് ആയാൽ മാത്രമേ ഇവരെ താമസ സ്ഥലത്തേക്ക് വിടാറുള്ളു. ഫലം വരുന്നതുവരെ ഹോട്ടലുകളിലാണ് ഇവരെ താമസിപ്പിച്ചിരന്നത്. അഞ്ച് ദിവസത്തിനുള്ളിൽ വീണ്ടും കൊവിഡ് പരിശോധന നടത്തും.