പ്രതികള്‍ക്കായി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് കീഴ് ജീവനക്കാരന്‍; കുരുക്ക് മുറുകുന്നു

സെക്രട്ടേറിയറ്റിന് സമീപം പ്രതികള് ഗൂഢാലോചന നടത്തിയ ഫ്ളാറ്റ് ബുക്ക് ചെയ്ത സംഭവത്തില് മുന് ഐ ടി സെക്രട്ടറി ശിവശങ്കറിനെതിരെ തെളിവുകള്. തന്റെ സുഹൃത്തുക്കള്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് ശിവശങ്കര്
 

സെക്രട്ടേറിയറ്റിന് സമീപം പ്രതികള്‍ ഗൂഢാലോചന നടത്തിയ ഫ്‌ളാറ്റ് ബുക്ക് ചെയ്ത സംഭവത്തില്‍ മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറിനെതിരെ തെളിവുകള്‍. തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് ശിവശങ്കര്‍ തന്നെ കൊണ്ട് ഫ്‌ളാറ്റ് ബുക്ക് ചെയ്യിപ്പിച്ചതെന്ന് അരുണ്‍ എന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ മൊഴി നല്‍കി. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്

സെക്രട്ടേറിയറ്റിന് സമീപത്തെ ഫെദര്‍ ഹൈറ്റ് എന്ന അപാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ സ്വപ്‌നക്കും മറ്റ് പ്രതികള്‍ക്കുമായി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുണ്‍ എന്ന ജീവനക്കാരനാണ്. തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്തത്. ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിക്കുന്നതെന്നാണ് തന്നോട് പറഞ്ഞതെന്ന് ഫ്‌ളാറ്റിന്റെ കെയര്‍ ടേക്കറും മൊഴി നല്‍കി.

എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ കാര്യത്തില്‍ കീഴ് ജീവനക്കാരനെ ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ശിവശങ്കര്‍ പറയുന്നു. ശിവശങ്കറിന്റെ മൊഴി സംബന്ധിച്ച് സ്വപ്‌നയോടും കൂട്ടുപ്രതികളോടും കസ്റ്റംസ് വിവരം തേടും. ഇതിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും.