ദുരിതാശ്വാസ തുകയിൽ പകുതിയും കേരളം ചെലവഴിച്ചില്ലെന്ന കേന്ദ്രത്തിന്റെ വാദം തെറ്റ്; റവന്യു വകുപ്പ് കണക്കുകൾ

2018ൽ കേരളത്തിലുണ്ടായ പ്രളയത്തിൽ ദുരിതാശ്വാസമായി അനുവദിച്ച തുകയിൽ പകുതിയോളം തുക ചെലവഴിച്ചില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദം പതിവ് പോലെ കള്ളമെന്ന് തെളിയുന്നു. കേന്ദ്രം നൽകിയ 3004.85 കോടിയിൽ 2344.80
 

2018ൽ കേരളത്തിലുണ്ടായ പ്രളയത്തിൽ ദുരിതാശ്വാസമായി അനുവദിച്ച തുകയിൽ പകുതിയോളം തുക ചെലവഴിച്ചില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദം പതിവ് പോലെ കള്ളമെന്ന് തെളിയുന്നു. കേന്ദ്രം നൽകിയ 3004.85 കോടിയിൽ 2344.80 കോടി രൂപ ചെലവഴിച്ചതായി റവന്യു വകുപ്പ് കണക്കുകൾ പറയുന്നു.

ഇതുംസബന്ധിച്ച റിപ്പോർട്ട് ജനുവരി 14ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ചിട്ടുണ്ട്. പ്രളയസമയത്ത് അടിയന്തരമായി 100 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. പിന്നീട് അധിക സഹായമായി 2904.85 കോടി കൂടി അനുവദിച്ചു. 5616 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് സംസ്ഥാനം ചോദിച്ചിരുന്നത്.

2019 മാർച്ച് 31 വരെ 1317.64 കോടി രൂപയും ഇക്കഴിഞ്ഞ ജനുവരി 9 വരെ 1027.16 കോടിയും ചെലവിട്ടു. രണ്ട് സാമ്പത്തിക വർഷത്തെ ചെലവ് കണക്കാക്കുമ്പോൾ 2344.80 കോടി രൂപയാണ് ചെലവഴിച്ചത്.

സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്ന് 1141.81 കോടി ഇനി കൊടുത്തു തീർക്കാനുണ്ട്. ജലസേന സംവിധാനങ്ങളുടെ പുനർനിർമാണത്തിന് 536.7 കോടി, വീടുകളുടെ കേടുപാടുകൾ തീർക്കുന്നതിനായി 200 കോടി, പ്രളയസമയത്ത് കേരളത്തിന് നൽകിയ അരിയുടെ വിലയായി കേന്ദ്രത്തിന് അങ്ങോട്ട് 204 കോടി, റോഡുകൾ പുനർനിർമിക്കാൻ നൽകിയ ഇനത്തിൽ 201.11 കോടി രൂപ എന്നിങ്ങനെയാണ് ബാധ്യതയുള്ളത്.