ബലാത്സംഗ കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിന് സമൻസ്; നവംബർ 11ന് നേരിട്ട് ഹാജരാകണം

കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ഫ്രാങ്കോ മുളയ്ക്കലിന് സമൻസ്. കേസിന്റെ വിചാരണ നവംബർ 11ന് ആരംഭിക്കും. നവംബർ 11ന് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകാൻ
 

കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ഫ്രാങ്കോ മുളയ്ക്കലിന് സമൻസ്. കേസിന്റെ വിചാരണ നവംബർ 11ന് ആരംഭിക്കും. നവംബർ 11ന് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കുറുവിലങ്ങാട് പോലീസ് സമൻസ് കൈമാറി

കത്തോലിക്ക ബിഷപ്പായ പീഡനക്കേസ് പ്രതിക്ക് ജലന്ധറിലെത്തിയാണ് പോലീസ് സമൻസ് കൈമാറിയത്. പാലാ കോടതി പരിഗണിച്ചിരുന്ന കേസ് പിന്നീട് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ ഫ്രാങ്കോയും അയാളുടെ അനുയായികളും തന്നെ അപമാനിക്കുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി ഇരയായ കന്യാസ്ത്രീ സംസ്ഥാന ദേശീയ വനിതാ കമ്മീഷനുകൾക്ക് പരാതി നൽകിയിരുന്നു. യൂട്യൂബ് ചാനലുകളുണ്ടാക്കി അതുവഴി അപകീർത്തികരമായ വീഡിയോകൾ പുറത്തിറക്കുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി