സ്വര്‍ണക്കടത്ത് മുഖ്യപ്രതി സ്വപ്‌ന ഇപ്പോഴും ഒളിവില്‍; അന്വേഷണം പുരോഗമിക്കുന്നു, ആശ്രമത്തിലും പരിശോധന

സ്വര്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായുള്ള അന്വേഷണം ഊര്ജിതമാക്കി കസ്റ്റംസ്. സ്വപ്ന മുതിര്ന്ന അഭിഭാഷകന് മുഖേന മുന്കൂര് ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോര്ട്ടുകളുണ്ട്. സ്വപ്ന തിരുവനന്തപുരം വിട്ടുപോകാന് ഇടയില്ലെന്നാണ്
 

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. സ്വപ്‌ന മുതിര്‍ന്ന അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വപ്‌ന തിരുവനന്തപുരം വിട്ടുപോകാന്‍ ഇടയില്ലെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.

സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ ഇന്നലെയും പരിശോധന നടത്തിയിരുന്നു. പിന്നാലെ ശാന്തിഗിര ആശ്രമത്തിലും പരിശോധന നടന്നു. സ്വപ്‌ന ആശ്രമത്തിലുണ്ടെന്ന ചില പ്രചാരണങ്ങളെ തുടര്‍ന്നായിരുന്നു പരിശോധന.

മുമ്പ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായിരുന്ന അഭിഭാഷകന്‍ മുഖേനയാണ് സ്വപ്‌ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. ഇവര്‍ കീഴടങ്ങിയേക്കുമെന്ന വാര്‍ത്തകളും വരുന്നുണ്ട്. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വപ്‌ന പിടിയിലാകേണ്ടതുണ്ട്. സ്വര്‍ണം ആര്‍ക്ക് വേണ്ടി കടത്തിയെന്നത് അടക്കമുള്ള കാര്യങ്ങളാണ് ഇനി അറിയേണ്ടത്‌