എം ശിവശങ്കർ എൻഐഎ ഓഫീസിൽ; വീണ്ടും ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ശിവശങ്കർ രാവിലെ എത്തിയിരുന്നു. ഇത്
 

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ശിവശങ്കർ രാവിലെ എത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

ഡിജിറ്റൽ തെൡവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും എൻഐഎ ഓഫീസിലുണ്ട്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ സ്ഥിരീകരണമില്ല

ചോദ്യം ചെയ്യലിനായി സ്വപ്നയെ എൻഐഎ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ശിവശങ്കറിനു മുമ്പായി സ്വപ്‌നയെയും എൻഐഎ ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു. ശിവശങ്കർ കഴിഞ്ഞ തവണ നൽകിയ മൊഴിയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാകും ഇന്നത്തെ ചോദ്യം ചെയ്യൽ