കെ ടി ജലീലിന് സ്വർണക്കടത്തുമായി ബന്ധമില്ല; മൊഴി തൃപ്തികരമെന്ന് എൻഫോഴ്‌സ്‌മെന്റ്

മന്ത്രി കെ ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട കാര്യമില്ലെന്നും ഇഡി അറിയിച്ചു. സ്വർണക്കടത്തുമായി ജലീലിന് പങ്കില്ല. മൊഴിയെടുത്തത് സ്വത്ത്
 

മന്ത്രി കെ ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട കാര്യമില്ലെന്നും ഇഡി അറിയിച്ചു. സ്വർണക്കടത്തുമായി ജലീലിന് പങ്കില്ല. മൊഴിയെടുത്തത് സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണെന്നും ഇ ഡി അറിയിച്ചു

സ്വർണക്കടത്തുമായി നേരിട്ടോ അല്ലാതെയോ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇ ഡി അറിയിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇ ഡി ആവശ്യപ്പെട്ടതു പ്രകാരം സ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ജലീൽ ഹാജരാക്കിയിരുന്നു.

ഖുറാൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ ഉയർന്നിരുന്നു. ചോദ്യം ചെയ്യലിൽ സംശയങ്ങൾ മാറി. ഖുറാനൊപ്പം മറ്റൊരു വസ്തുവും ഉണ്ടായിരുന്നതായി കണ്ടെത്താനും സാധിച്ചിട്ടില്ലെന്നും ഇ ഡി വ്യക്തമാക്കുന്നു.

ജലീലിനെതിരെ സ്വർണക്കടത്ത് കേസിൽ അല്ല അന്വേഷണമെന്ന് സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചില പരാതികളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തതെന്ന് മുഖ്യമന്ത്രിയും ഇന്നലെ പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന പ്രതികരണമാണ് ഇ ഡി യിൽ നിന്നുണ്ടായിരിക്കുന്നത്.