സ്വർണക്കടത്ത്: സ്വപ്‌ന സുരേഷ് അടക്കം ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. കേസിൽ അനുബന്ധ തെളിവുകൾ ഹാജരാക്കാൻ എൻഐഎയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
 

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ഉൾപ്പെടെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. കേസിൽ അനുബന്ധ തെളിവുകൾ ഹാജരാക്കാൻ എൻഐഎയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കേസ് ഡയറി കോടതി പരിശോധിച്ചിരുന്നു. കള്ളക്കടത്ത് എന്നതിലപ്പുറം യുഎപിഎ ചുമത്താൻ തെളിവുകളെവിടെ എന്ന അതിപ്രധാന ചോദ്യവും കോടതി ഉന്നയിച്ചു. കേന്ദ്രസർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഹാജരാകുന്നത്.

കേസിലെ നാലാം പ്രതി സന്ദീപ് നായർ നൽകിയ രഹസ്യമൊഴി എൻഐഎ കോടതിയിൽ ഹാജരാക്കും. ഇന്നലെ ഒമ്പത് മണിക്കൂറെടുത്താണ് ആലുവ മജിസ്‌ട്രേറ്റ് സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.