സർക്കാരിനെ നയിക്കുന്നത് ഇർഫാൻ ഹബീബിനെ പോലുള്ളവരുടെ അഭിപ്രായം; പ്രതിഷേധങ്ങളെ ഭയക്കില്ലെന്നും ഗവർണർ

രാഷ്ട്രപതിയുടെ പ്രതിനിധി എന്ന നിലയിൽ ഭരണഘടനക്കും നിയമത്തിനും എതിരായ വിമർശനങ്ങളെ പ്രതിരോധിക്കാനുള്ള ബാധ്യത തനിക്കുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങളെ ഭയപ്പെടില്ല. തെരുവിലേക്കിറക്കില്ലെന്ന ഭീഷണിയുണ്ടായ മുതൽ
 

രാഷ്ട്രപതിയുടെ പ്രതിനിധി എന്ന നിലയിൽ ഭരണഘടനക്കും നിയമത്തിനും എതിരായ വിമർശനങ്ങളെ പ്രതിരോധിക്കാനുള്ള ബാധ്യത തനിക്കുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങളെ ഭയപ്പെടില്ല. തെരുവിലേക്കിറക്കില്ലെന്ന ഭീഷണിയുണ്ടായ മുതൽ തുടർച്ചയായി യാത്ര ചെയ്യുകയാണ്

ഇർഫാൻ ഹബീബിനെ പോലുള്ളവരുടെ അഭിപ്രായമാണ് സർക്കാരിനെ നയിക്കുന്നത്. പൗരത്വ നിയമത്തിനെതിരായി സർക്കാരിനെ അവർ തെറ്റിദ്ധരിപ്പിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം പാസാക്കാൻ സഭ ചേർന്നപ്പോൾ ജനങ്ങളുടെ നികുതിപ്പണമാണ് ഉപയോഗിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ ചരിത്ര കോൺഗ്രസിന് എന്ത് അവകാശമാണുള്ളതെന്ന് ഗവർണർ ചോദിച്ചു. പ്രമേയത്തോട് എതരിഭിപ്രായമുണ്ടെങ്കിലും സർക്കാരുമായി ഭിന്നതയില്ലെന്നും ഗവർണർ വ്യക്തമാക്കി.