മുഖ്യമന്ത്രി ചട്ടം ലംഘിച്ചു; ഇല്ലെങ്കിൽ തെളിയിക്കട്ടെയെന്ന് വെല്ലുവിളിച്ച് ഗവർണർ

തന്നെ അറിയിക്കാതെ പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് റൂൾസ് ഓഫ് ബിസിനസ്സിന്റെ ലംഘനമാണ്. ഇക്കാര്യത്തിൽ
 

തന്നെ അറിയിക്കാതെ പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് റൂൾസ് ഓഫ് ബിസിനസ്സിന്റെ ലംഘനമാണ്. ഇക്കാര്യത്തിൽ ഗവർണറുടെ അനുവാദമില്ലാതെ സ്വയം തീരുമാനിച്ച് മുന്നോട്ടുപോകാൻ അനുവാദം നൽകന്ന ചടങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രി വ്യക്തമാക്കണം

ഭരണഘടനവും രാജ്യത്തെ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്നതാണ് തന്റെ ദൗത്യം. സർക്കാരുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. ഭരണഘടനയും നിയമങ്ങളുമാണ് പ്രധാനം. ഗവർണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതിൽ നിയമലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിൽ ഇക്കാര്യം നിയമം ചൂണ്ടിക്കാട്ടി വ്യക്തമാക്കട്ടെയെന്നും ഗവർണർ പറഞ്ഞു

തനിക്കെതിരായ സിപിഐയുടെയും സിപിഎമ്മിന്റെയും വിമർശനങ്ങളോട് പ്രതികരിക്കാനില്ല. അവരുടെ അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. കേരളത്തിൽ സഞ്ചരിക്കാൻ അനുവദിക്കില്ലെന്നാണ് ഒരിക്കൽ ഇവർ ഭീഷണി മുഴക്കിയത്. അതിന് ശേഷവും ഞാൻ തുടർച്ചയായി സഞ്ചരിക്കുന്നുണ്ടല്ലോയെന്നും ഗവർണർ ചോദിച്ചു