ഗ്വാളിയോറിൽ തീപിടിത്തം; നാല് കുട്ടികൾ അടക്കം ഏഴ് പേർ വെന്തുമരിച്ചു

മധ്യപ്രദേശിലെ ഗ്വാളിയോറിലുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൂന്ന് നിലകളുള്ള റസിഡൻഷ്യൽ കോംപ്ലക്സിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ്
 

മധ്യപ്രദേശിലെ ഗ്വാളിയോറിലുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൂന്ന് നിലകളുള്ള റസിഡൻഷ്യൽ കോംപ്ലക്‌സിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം

കെട്ടിടത്തിന് താഴെ നിലയിൽ പ്രവർത്തിക്കുന്ന പെയിന്റ് കടയിൽ നിന്നാണ് തീ പടർന്നത്. രണ്ടാം നിലയിൽ കുടുങ്ങിയവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഫയർ ഫോഴ്‌സ് എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ സൈന്യത്തിന്റെ സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേരെ നിസാര പരുക്കുകളോടെ രക്ഷപ്പെടുത്തി.