ഹത്രാസ് ബലാത്സംഗ കൊലപാതകം: നീതി ലഭിക്കും വരെ നിശബ്ദമാകില്ലെന്ന് പ്രിയങ്ക; ഡൽഹിയിൽ വൻ പ്രതിഷേധം

ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകത്തിൽ ഡൽഹിയിൽ വൻ പ്രതിഷേധം. വാത്മീകി ടെമ്പിളിൽ നടന്ന പ്രാർഥനാ ചടങ്ങിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. നമ്മുടെ സഹോദരിക്ക് നീതി ഉറപ്പാക്കും. അതുവരെ നിശബ്ദമാകില്ല.
 

ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകത്തിൽ ഡൽഹിയിൽ വൻ പ്രതിഷേധം. വാത്മീകി ടെമ്പിളിൽ നടന്ന പ്രാർഥനാ ചടങ്ങിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. നമ്മുടെ സഹോദരിക്ക് നീതി ഉറപ്പാക്കും. അതുവരെ നിശബ്ദമാകില്ല.

പെൺകുട്ടിയുടെ കുടുംബം നിസ്സാഹായരാണ്. സർക്കാർ എല്ലാവരെയും സഹായിക്കില്ല. സർക്കാരിന് മേൽ സമ്മർദം ചെലുത്തേണ്ടി വരും. പെൺകുട്ടിയുടെ മൃതദേഹം ആചാരപ്രകാരം സംസ്‌കരിക്കാനുള്ള അവസരം പോലും കുടുംബത്തിന് നിഷേധിക്കപ്പെട്ടുവെന്ന് പ്രിയങ്ക പറഞ്ഞു

ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിവിധ സംഘടനകൾ അറിയിച്ചിട്ടുണ്ട്. അതേസമയം പോലീസ് ഇന്ത്യാ ഗേറ്റിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിട്ടുണ്ട്. പോലീസിന്റെ നടപടി ഏകാധിപത്യപരമാണെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പറഞ്ഞു