കൊവിഡ് 19 ബാധിച്ച് രണ്ടാമത്തെ മരണം; രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം

കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. പശ്ചിമ ഡൽഹി സ്വദേശിയായ 69കാരിയാണ് മരിച്ചത്. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. മകനിൽ നിന്നാണ് ഇവർക്ക്
 

കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. പശ്ചിമ ഡൽഹി സ്വദേശിയായ 69കാരിയാണ് മരിച്ചത്. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. മകനിൽ നിന്നാണ് ഇവർക്ക് അസുഖം പകർന്നത്.

രണ്ട് മരണം സ്ഥിരീകരിച്ചതോടെ രാജ്യത്ത് അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കർണാടകയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കർണാടകയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഓഡിറ്റോറിയങ്ങൾ, മാളുകൾ, പാർക്കുകൾ, തീയറ്ററുകൾ, റസ്റ്റോറന്റുകൾ, പബ്ബുകൾ എല്ലാം അടച്ചു

ഐടി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. കൽബുർഗിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുമായി നേരിട്ട് ഇടപഴകയിവർ നിരീക്ഷണത്തിലാണ്. കൽബുർഗിയിലേക്കുള്ള റോഡുകൾ അടച്ചുള്ള നിയന്ത്രണം തുടരും. ഇവിടെ കുടുങ്ങിയ നാനൂറോളം മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചു