മേട്ടുപ്പാളയത്ത് കെട്ടിടം തകർന്നുവീണ് 7 പേർ മരിച്ചു; തമിഴ്‌നാട്ടിൽ കനത്ത മഴയിൽ ഇതുവരെ 13 മരണം

തമിഴ്നാട്ടിലെ തീരദേശ മേഖലയിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലുംപെട്ട് ഇതുവരെ 13 മരണം. കോയമ്പത്തൂർ മേട്ടുപ്പാളയത്ത് കെട്ടിടം തകർന്നുവീണ് 7 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് സ്ത്രീകളും
 

തമിഴ്‌നാട്ടിലെ തീരദേശ മേഖലയിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലുംപെട്ട് ഇതുവരെ 13 മരണം. കോയമ്പത്തൂർ മേട്ടുപ്പാളയത്ത് കെട്ടിടം തകർന്നുവീണ് 7 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്.

തഞ്ചാവൂരിലും തിരുവാരൂരിലുമായി കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. തീരദേശ മേഖലയിലെ ആറ് ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ അടക്കം ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

ചെന്നൈയിൽ മാത്രം 176 ദുരിതാശ്വാസ ക്യാമ്പുകൾ തുറുന്നു. നിരവധി വീടുകളിൽ വെള്ളം കയറി. കടലൂരിൽ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരും.