ഐടി നിയമനം: ശിവശങ്കറിന്റെ ഇടപെടൽ നിഷേധിച്ച് ഹൈക്കോടതി; അന്വേഷണം ആവശ്യമില്ല

ഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനത്തിൽ എം ശിവശങ്കറിന്റെ ഇടപെടൽ നിഷേധിച്ച് ഹൈക്കോടതി. ഉദ്യോഗസ്ഥരെ അഭിമുഖത്തിന് വിളിച്ച് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയാണ്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമില്ല. എൻഐസിയെ ഒഴിവാക്കാൻ
 

ഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനത്തിൽ എം ശിവശങ്കറിന്റെ ഇടപെടൽ നിഷേധിച്ച് ഹൈക്കോടതി. ഉദ്യോഗസ്ഥരെ അഭിമുഖത്തിന് വിളിച്ച് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയാണ്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമില്ല. എൻഐസിയെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ല. എൻഐസി കഴിവില്ലാത്തവരാണെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും രജിസ്ട്രാർ പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു

ഹൈക്കോടതി കമ്പ്യൂട്ടർവത്കരണം വേഗത്തിലാക്കുന്നതിനുള്ള ഉന്നത ഐടി ടീമിനെ ശിവശങ്കർ ഇടപെട്ട് നിയമിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലുള്ള സമിതിയാണ് 2018 ഫെബ്രുവരി 28ന് യോഗം ചേർന്ന് തീരുമാനമെടുത്തത്.

ഉപസമിതി ആവശ്യപ്രകാരം ഇന്റർവ്യൂ ബോർഡിലേക്കുള്ള വിദഗ്ധരുടെ പാനൽ തയ്യാറാക്കി നൽകിയത് ഐടി സെക്രട്ടറിയായിരുന്നു. ഏഴ് പേർ ഉൾപ്പെടുന്ന പാനലിൽ നിന്നാണ് രണ്ട് പേരെ സമിതി തെരഞ്ഞെടുത്തത്. പിന്നീടുള്ള നടപടികളും ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തിയതും ചീഫ് ജസ്റ്റിസിന്റെ അറിവോടെയാണെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.